NGC News Details

നിർമലഗിരി കോളേജിൽ ഇൻറർനാഷണൽ കോൺഫറൻസ്. കണ്ണൂർ: കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ജനുവരി 30, 31 തീയതികളിൽ “ഇൻ്റർഡിസിപ്ലിനറി സ്റ്റഡീസ് ആൻഡ് അഡ്വാൻസ്മെൻറ് ഇൻ കെമിക്കൽ സയൻസ് (ISACS 2025)" എന്ന പേരിൽ ഇൻറർനാഷണൽ കോൺഫറൻസ് നടത്തുന്നു. ദ്വിദിന കോൺഫറൻസിന് ഒരുക്കമായി നടത്തപ്പെട്ട ചടങ്ങിൽ കോളേജ് ബർസാർ റവ. ഡോ. തോമസ് കൊച്ചുകരോട്ട് ലോഗോ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സെബാസ്റ്റ്യൻ റ്റി.കെ. കോൺഫറൻസ് വെബ് സൈറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. റവ.ഡോ. മാർട്ടിൻ പറപ്പള്ളിയാത്ത് (ഐ. ക്യു. എ.സി. കോഓർഡിനേറ്റർ), ഡോ. നൈജിൽ തോമസ്(HoD കെമിസ്ട്രി വിഭാഗം), ഡോ.അജേഷ് പി. തോമസ് (കോൺഫറൻസ് കോ ഓർഡിനേറ്റർ) എന്നിവർ സംസാരിച്ചു. നിർമലഗിരി കോളേജ് കെമിസ്ട്രി വിഭാഗവും ഐ. ക്യു. എ. സി. വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺഫറൻസിൽ ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫസർമാർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും. കോൺഫറൻസ് രജിസ്ട്രേഷൻ 2025 ജനുവരി 15-ന് അവസാനിക്കും.



View All

News

//