Our Anthem

നിർമലഗിരി ഗീതം
നിർമ്മലഗിരിയിൽ വാഴും നാഥേ
നിതരാം ഞങ്ങൾ പ്രാർത്ഥിക്കുന്നു
നിതാന്തമനുഗ്രഹമേകണമേ
നിരുപമചാരുതയേറും ചരിതേ
നന്മസ്വരൂപിണി നീ മാതാവേ
അറിവിൻ മലരായ് വിടരാനും
കനിവിൻ മധുവായ് ഒഴുകാനും
തിരുസൂതനൂഴിയിലമ്മേ നീ
പുലർകാലത്തിൻ നക്ഷത്രം
സുതിരവർ നിൻപദമണിയുന്നു
അനുഗ്രഹകിരണം ചൊരിയണമേ (2)