Our Event

നിർമലഗിരി കോളേജ് മലയാളം ഒന്നാംവർഷ വിദ്യാർഥികൾ ഫീൽഡ് വിസിറ്റിന്റെ ഭാഗമായി നവംബർ 20 ന് രാവിലെ 10.30 ന് കണ്ണൂർ മേലെ ചൊവ്വയിലെ അഗതിമന്ദിരമായ പ്രത്യാശാഭവൻ സന്ദർശിച്ചു കൊണ്ട് വിസിറ്റിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റിവലിലൂടെ സമാഹരിച്ച തുകയ്ക്ക് പലവ്യഞ്ജനങ്ങൾ ,പഴങ്ങൾ എന്നിവ വാങ്ങി അവർക്ക് സമ്മാനിച്ചു. അതിനു ശേഷം ഫോക് ലോർ അക്കാദമി സന്ദർശിക്കുകയും മലയാളത്തിൻറെ നാടോടി പാരമ്പര്യഘടകങ്ങളെ കണ്ടറിയുകയും ചോദിച്ചറിയുകയും ചെയ്തു. പിന്നീട് ചരിത്രവും സംസ്കാരവും പള്ളികൊള്ളുന്ന കണ്ണൂർ കോട്ട എന്നറിയപ്പെടുന്ന സെന്റ് ആഞ്ജലോസ് കോട്ട സന്ദർശിച്ചു. പിന്നീട് പയ്യാമ്പലത്തിലെ സ്മൃതികുടീരങ്ങൾ സന്ദർശിച്ചതിനുശേഷം കടൽ കരയോട് പറയുന്ന കിന്നാരത്തിൽ അല്പനേരം പങ്കാളികളായി. തുടർന്ന് വീട്ടിലേക്ക് .. മലയാളവിഭാഗം അധ്യക്ഷ ഡോ. ദീപാ മാത്യു , അസി.പ്രെഫസർ രേഷ്മാ എം എന്നിവർ നേതൃത്വം നൽകി

View on Instagram

നിർമലഗിരി കോളേജ് മലയാള വിഭാഗത്തിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തിൽ 'ലിംഗനീതി ചില വിചാരങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പറും ട്രാൻസ്ജെൻഡർ ഓർഗനൈസേഷൻ പ്രസിഡന്റുമായ ഇഷാ കിഷോർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ടി .കെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ഐക്യുഎസി കോഡിനേറ്റർ ഡോ. ഫാ. മാർട്ടിൻ ജോസഫ് മലയാളം വിഭാഗം അധ്യക്ഷ ഡോ. ദീപാ മോൾ മാത്യു, വിദ്യാർത്ഥിനികളായ ഫാത്തിമ മുഫ്ളീഹ എ കെ, സാനിയ വി, റിഫാ ഫാത്തിമ എന്നിവർ സംസാരിച്ചു.

നിർമലഗിരി കോളേജ് മലയാള വിഭാഗത്തിന്റെയും കേരള ഫോക് ലോർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ 2023 ഓഗസ്റ്റ് 22നു മാർ വള്ളോപ്പിള്ളി ഹാളിൽ വച്ച് അനുഷ്ഠാനകലാരൂപമായ പൂരക്കളി അവതരിപ്പിക്കുന്നു.

നിർമലഗിരി കോളേജ് മലയാള വിഭാഗം വായന ദിനത്തോടനുബന്ധിച്ച് ലേഖന മത്സരം സംഘടിപ്പിക്കുന്നു. വിഷയം: വായന, എഴുത്ത്, നവോത്ഥാനം

Kerala Sahitya Academy, IRISH Research Centre, History and Malayalam departments of Nirmalagiri College Kuthuparamba jointly organized a one day National Seminar on 20th January 2023 on the topic 'Samkshepavedarthavum Aadhunikavyavaharangalum' on the occasion of 250th anniversary of the publication of Samkshepavedartham.

Talk was delivered by Retired Professor and Folklorist Prof. Kumaran Vayaleri

The meeting was held on August 22, 2022. Prof. Kumaran Vayaleri delivered a talk on Folklore studies.

Music Director Alphonse Joseph, Cinema Director Leo Thadevus and cini artist Dev Mohan attended the programme.

Meeting was conducted in the seminar hall on the 4th of April, 2022. Sri. V P Joy IAS, Chief Secteraty to the Govt. of Kerala, delivered the lecture.

Dr. M P Shanoj delivered a lecture on Prof. M. K. Sanu's book, "Kunthidevi".

മലയാള വിഭാഗം ദേശീയ വെബിനാർ പരമ്പര ഓഗസ്റ്റ് 20,21, 22 തിയതികളിൽ സംഘടിപ്പിക്കുന്നു. വിഷയം: ഫോക് ലോറും കാർഷിക സംസ്കൃതിയും. ഉദ്ഘാടനം ഡോ.കെ.പി.മോഹനൻ (കേരള സാഹിത്യ അക്കാദമി സെക്രട്ടറി). മുഖ്യ പ്രഭാഷകർ ഡോ.വി.ലിസി മാത്യു, ഡോ.എ.കെ. അപ്പുക്കുട്ടൻ, ഡോ .സജിത കെ.വി , ഡോ.സോമൻ കടലൂർ ഡോ. ജോളി പുതുശ്ശേരി, ശ്രീമതി മിനി.പി. വി.

രജിസ്‌ട്രേഷൻ ഫോം

International Conference was held on 17-19 December 2019. Conference was inaugurated by Sri. Adoor Gopalakrishnan renowned filmmaker.

A two day national seminar "Fossils" was held at the Mar. Valloppilly Hall. Details are available in the brochure.

A chavittunadakam display was held in Mar Valloppilly hall during the afternoon of 18th January 2018. Cochin chavittunadaka kalari displayed the rare event on stage. The exposition was in collaboration with the Kerala Folklore Academy.

A regional seminar was held in collaboration with IRISH on the topic - Foreign influence on Malayalam Literature.