NGC Event Details

നിർമലഗിരി കോളേജ് മലയാളം ഒന്നാംവർഷ വിദ്യാർഥികൾ ഫീൽഡ് വിസിറ്റിന്റെ ഭാഗമായി നവംബർ 20 ന് രാവിലെ 10.30 ന് കണ്ണൂർ മേലെ ചൊവ്വയിലെ അഗതിമന്ദിരമായ പ്രത്യാശാഭവൻ സന്ദർശിച്ചു കൊണ്ട് വിസിറ്റിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റിവലിലൂടെ സമാഹരിച്ച തുകയ്ക്ക് പലവ്യഞ്ജനങ്ങൾ ,പഴങ്ങൾ എന്നിവ വാങ്ങി അവർക്ക് സമ്മാനിച്ചു. അതിനു ശേഷം ഫോക് ലോർ അക്കാദമി സന്ദർശിക്കുകയും മലയാളത്തിൻറെ നാടോടി പാരമ്പര്യഘടകങ്ങളെ കണ്ടറിയുകയും ചോദിച്ചറിയുകയും ചെയ്തു. പിന്നീട് ചരിത്രവും സംസ്കാരവും പള്ളികൊള്ളുന്ന കണ്ണൂർ കോട്ട എന്നറിയപ്പെടുന്ന സെന്റ് ആഞ്ജലോസ് കോട്ട സന്ദർശിച്ചു. പിന്നീട് പയ്യാമ്പലത്തിലെ സ്മൃതികുടീരങ്ങൾ സന്ദർശിച്ചതിനുശേഷം കടൽ കരയോട് പറയുന്ന കിന്നാരത്തിൽ അല്പനേരം പങ്കാളികളായി. തുടർന്ന് വീട്ടിലേക്ക് .. മലയാളവിഭാഗം അധ്യക്ഷ ഡോ. ദീപാ മാത്യു , അസി.പ്രെഫസർ രേഷ്മാ എം എന്നിവർ നേതൃത്വം നൽകി

View on Instagram

View All

Events

//